റിയാദ്: ശിയ പുരോഹിതനെ സൗദി അറേബ്യ തലവെട്ടിക്കൊന്നതോടെയാണ് ഇറാനുമായുള്ള ബന്ധം വഷളായത്. ഇറാനിലെ സൗദി എംബസി കഴിഞ്ഞദിവസം തീവെച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ഇറാനുമായുള്ള നയതന്ത്രം ഉപേക്ഷിച്ചതായുള്ള സൗദിയുടെ പ്രഖ്യാപനം. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് ശിയാ പുരോഹിതന്‍ നിമ്ര്‍ അല്‍ നിമ്‌റിനെ സൗദി അറേബ്യ വധിച്ചത്. നിമ്്‌റിന്റെ വധശിക്ഷക്കെതിരെ ഇറാന്‍ തലസ്ഥാനമായ ടെഹ്്‌റാനില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ സൗദി എംബസി ആക്രമിക്കുകയായിരുന്നു. ഇതാണ് സൗദിയെ പ്രകോപിപ്പിച്ചത്. ഇറാന്‍ നയതന്ത്രഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ സൗദി വിദേശകാര്യമന്ത്രി നിര്‍ദേശിച്ചു. ടെഹ്്‌റാനിലെ നയതന്ത്രഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. അറബ്‌മേഖലയെ ഇറാന്‍ അസ്ഥിരപ്പെടുത്തുകയാണെന്ന് സൗദി കുറ്റപ്പെടുത്തി.
എന്നാല്‍ അല്‍ നിമ്്‌റിനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി സൗദി ദൈവികമായ പ്രതികാരം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. അല്‍ നിമ്്‌റിന്റെ വധശിക്ഷ ശിയാ മേഖലയിലാകെ സൗദിവിരുദ്ധവികാരം ശക്തമാക്കി. ബഹ്്‌റൈനും ഇറാഖും പ്രതിഷേധം അറിയിച്ചു. അറബ് വസന്തകാലത്ത് സൗദിയില്‍ സര്‍ക്കാര് വിരുദ്ധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് നിമ്ര്‍ അല്‍ നിമ്ര്‍. ഈ കാരണത്തിനാലാണ് ഇദേഹത്തെ സൗദി ഭരണകൂടം തലവെട്ടിക്കൊന്നത്.