കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസും കല്ലുകൊണ്ടുള്ള മര്‍ദ്ധനവും; വസ്തുതര്‍ക്കം സംബന്ധിച്ചുള്ള സംഘര്‍ഷത്തിലാണ് എംപിയും ഉള്‍പ്പെട്ടെത്

തിരുവനന്തപുരം: ബന്ധുവീട്ടില്‍ വസ്തുതര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമത്തിനിടെയാണ് കൊടിക്കുന്നേല്‍ സുരേഷ് എംപിക്കെതിരെ കല്ലുകെണ്ടുള്ള അടിയേറ്റത്. വീട് കയറി ആക്രമിച്ചെന്ന് കേസും. കൊടിക്കുന്നില്‍ സുരേഷ് എംപിയെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു.
കല്ല് കൊണ്ടുള്ള മര്‍ദനത്തില്‍ മുഖത്ത് പരുക്കേറ്റ എം.പി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി. വീടുകയറി ആക്രമിച്ച എംപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ മ്യൂസിയം പൊലീസ് സ്റ്റേഷന്‍ മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. കനകനഗര്‍ സ്വദേശികളായ അശോകനും ഭാര്യ ഗീതയും ചേര്‍ന്ന് എംപിയെ കല്ല് കൊണ്ട് മര്‍ദിച്ചെന്നാണ് പരാതി. കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ പരാതിയിന്മേല്‍ മ്യൂസിയം പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. അതേസമയം വീടുകയറിയുള്ള ആക്രമണത്തിന്റെ പേരില്‍ എം.പിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതോടെ രംഗം കലുഷിതമായി. എന്നാല്‍ തനിക്കുനേരെയുണ്ടായ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതികരണം.

© 2024 Live Kerala News. All Rights Reserved.