വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂകമ്പത്തില്‍ ആറു മരണം; 20 പേര്‍ക്ക് പരിക്ക്

ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ ശക്തമായ ഭൂകമ്പത്തിലാണ്  ആറുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ മാത്രം രണ്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. അസമിലും അരുണാചല്‍ പ്രദേശിലും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. പുലര്‍ച്ച 4.35 നായിരുന്നു ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തിയിലെ ടാമെങ്‌ലോങ് ജില്ലയിലാണ്. കൊല്‍ക്കത്ത അടക്കം ബംഗാളിലും ഭൂചലനം അനുഭവപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണസേനയ്ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഗുവാഹത്തിയില്‍ നിന്ന് ദേശീയ ദുരന്തനിവാരണസേന വിവിധ മേഖലകളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.