എന്റ മാറിടംനോക്കി നിര്‍വചനം ചമയ്ക്കരുത്; ബിക്കിനി അണിയുന്നത് അശ്ലീലതയ്ക്കല്ലെന്നും ആലിയ ഇബ്രാഹിം

മുംബൈ: മാറിടം മാത്രം നോക്കി തന്റെ സ്വഭാവം നിര്‍വചിക്കരുതെന്ന് ബോളിവുഡ് സുന്ദരി പൂജാ ബേഠിയുടെ മകള്‍ ആലിയ ഇബ്രാഹിം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചൂടന്‍ ബിക്കിനി ചിത്രങ്ങള്‍ക്ക് ലഭിച്ച അശ്ലീല കമന്റിന് മറുപടിയായാണ് ആലിയ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന് ലഭിച്ച അശ്ലീല കമന്റുകളാണ് ആലിയയെ പ്രകോപിപ്പിച്ചത്. ബിക്കിനി അണിയുന്നത് ഒരു വസ്ത്ര സ്വതന്ത്രത്തിന്റെ ഭാഗമാണ്. അല്ലാതെ നിങ്ങളോട് ഓകെയാണെന്നുള്ള ,സൂചനയല്ല. ഞാന്‍ ലൈംഗികത ആഗ്രഹിക്കുന്നതു കൊണ്ടുമല്ല. എന്റെ മാറിടം കണ്ട് എന്നെ നിര്‍വചിക്കരുത്”ആലിയ പറഞ്ഞു. നേരത്തെ ജാക്കി ഷ്‌റഫിന്റെ മകള്‍ കൃഷ്ണ ഷ്‌റഫ് പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങള്‍ക്കും ധാരാളം അശ്ലീല കമന്റുകള്‍.

© 2024 Live Kerala News. All Rights Reserved.