സംവിധായകരെ നിവിന്‍പോളി വട്ടംകറക്കാറുണ്ടോ? ഏതുസംവിധായകനാണ് കുളമ്പുരോഗം എന്നു പറഞ്ഞില്ല

തിരുവനന്തപുരം: തുടര്‍ച്ചയായി ചിത്രങ്ങള്‍ ഹിറ്റുകളായതോടെ മലയാളത്തിലെ താരമൂല്യമുള്ള താരമായി നിവിന്‍ പോളിയും. പക്ഷേ കയ്യിലിരിപ്പ് അത്ര നല്ലതല്ലെന്നാണ് മുതിര്‍ന്ന സംവിധായകരുടെ പക്ഷം. മുതിര്‍ന്ന സംവിധായകരെ നിവിന്‍ വട്ടം കറക്കുന്നതായി ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നു. ഇക്കാര്യം ശരിവച്ച് മുതിര്‍ന്ന സംവിധായകന്‍ ഹരികുമാര്‍ രംഗത്ത് വന്നത്. പല സംവിധായകരെയും അവിടെ വാ ഇവിട വാ എന്നൊക്കെ പറഞ്ഞ് നിവിന്‍ പോളി കബളിപ്പിച്ചതായി ഡയറക്‌ടേഴ്‌സ് യൂണിയനില്‍ പരാതി ലഭിച്ചിരുന്നതായി ഹരികുമാര്‍ വെളിപ്പെടുത്തി. ഒരു മുതിര്‍ന്ന സംവിധായകനെ കുളമ്പു രോഗം പിടിപെട്ടയാള്‍ എന്ന് നിവിന്‍ വിളിച്ചതായും പരാതിയുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവിന്‍ പോളിയുടെ സാന്നിധ്യത്തിലാണ് ഹരികുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഒരു സംവിധായകനെയും മനഃപൂര്‍വം ബുദ്ധിമുട്ടിച്ചില്ലെന്ന് നിവിന്‍ മറുപടി നല്‍കി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടാകാം. താന്‍ കാരണം ഏതെങ്കിലും സംവിധായകന് ബുദ്ധിമുട്ടായെങ്കില്‍ മാപ്പു ചോദിക്കുന്നതായും നിവിന്‍ പറഞ്ഞു. മുതിര്‍ന്ന സംവിധായകര്‍ വിളിക്കുമ്പോള്‍ അഭിമാനവും സന്തോഷവുമാണ് തോന്നിയിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.