ശിയാ പുരോഹതിനെ തലവെട്ടിക്കൊന്ന സൗദിയ്‌ക്കെതിരെ ഇറാന്റെ പ്രതികാരം; ഇറാനിലെ സൗദി എംബസി കത്തിച്ചു

ടെഹ്‌റാന്‍: സൗദിയില്‍ കഴിഞ്ഞദിവസം വധശിക്ഷയ്ക്ക് വിധേയമാക്കിയ 47 പേരില്‍ ഒരാള്‍ ശിയാ പുരോഹിതനായിരുന്നു. ശിയ നേതാവ് നിമര്‍ അല്‍ നിംറിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് സൗദി ഇറാനിലെ എംഹസിയാണ് കത്തിച്ചത്. ഇറാനിലെ ശിയ അനുയായികളാണ് എംബസി കത്തിച്ചത്. ടെഹ്‌റാനിലെ എംബസിക്കു മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. പിന്നീട് പ്രതിഷേധക്കാര്‍ എംബസിക്കുള്ളില്‍ കയറി ഫര്‍ണ്ണിച്ചറുകളും മറ്റും അഗ്‌നിക്കിരയാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരെന്ന് ആരോപിച്ചാണ് സൗദി അറേബ്യയില്‍ നിമര്‍ അടക്കം 47 പേരെ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയത്. 2003-2006 കാലഘട്ടത്തില്‍ അല്‍ ഖായ്ദയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന്് കണ്ടെത്തിയാണ് ഇവരെ തൂക്കിലേറ്റിയത്. 2011-13 കാലഘട്ടത്തില്‍ സര്‍ക്കാരിനെതിരായി പ്രതിഷേധം നടത്തിയവരും തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രതിഷേധത്തില്‍ നിരവധി പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.്അതിനിടെ ശിയാ നേതാവിനെ വധിച്ചതിന് സൗദി വന്‍ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ ശിയാ നേതൃത്വം വ്യക്തമാക്കി. ശിയാ നേതാവ് നിമറുടെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീല്‍ സൗദി സുപ്രിം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു. 2012ലാണ് നിമറെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ പ്രകടനത്തില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 157 പേരെ സൗദി തൂക്കിലേറ്റിയിരുന്നു. സൗദിക്കുള്ള തിരച്ചടി ഏതുവിധേയനെയും ഉണ്ടാകുമെന്നും ഇറാന്‍ ശിയാ വിഭാഗം പറയുന്നു.

© 2024 Live Kerala News. All Rights Reserved.