സ്ഫടികം ഇറങ്ങി രണ്ട് പതിറ്റാണ്ടിന് ശേഷം കിടിലന്‍ ട്രെയിലര്‍; ആട് തോമയുടെ ചടുല നീക്കളുടെ വീഡിയോ കാണുക

തിരുവനന്തപുരം: മലയാളികളെ രസിപ്പിച്ച അപൂര്‍വം ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. രണ്ട് പതിറ്റാണ്ടിന് ശേഷം കിടിലന്‍
ട്രെയിലര്‍ ആണ് സ്ഫടികത്തിന്റെ പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒരുപിടി ചിത്രങ്ങളുടെ കൂട്ടത്തില്‍ ആരാധകര്‍ എക്കാലവും ചരിത്രവിജയമായി നെഞ്ചിലേറ്റിയ ചിത്രം. ആട്‌തോമയെ അനശ്വരനാക്കിയ മഹാനടന്റെ പ്രകടനം ഒന്നു കൂടി കാണാന്‍ ആഗ്രഹിക്കാത്തവരും ചുരുക്കം. പഴയകാല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പുത്തന്‍ ട്രെയിലറുകര്‍ കൈയ്യടിച്ച് സ്വീകരിച്ച ആരാധകര്‍ ആട് തോമയുടെ രണ്ടാം വരവ് ആഘോഷമാക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വമ്പന്‍ സ്വീകരണമാണ് സ്ഫടികത്തിന്റെ ട്രെയിലറിന് ലഭിച്ചത്. മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സിനിമയുടെ രസം ഒട്ടും ചോര്‍ന്നു പോകാതെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ നായകപ്രാധാന്യവും ട്രെയിലറില്‍ ഉടനീളം കാണാം.

വീഡിയോ കാണുക..

© 2024 Live Kerala News. All Rights Reserved.