ചേതന്‍ഭഗതിന്റെ ഹാഫ് ഗേള്‍ ഫ്രണ്ട് ശ്രദ്ധാകപൂര്‍ തന്നെ; നോവലില്‍ നിന്ന് സിനിമ പിറക്കുമ്പോള്‍..

മുംബൈ: പ്രമുഖ കഥാകാരന്‍ ചേതന്‍ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ ഹാഫ് ഗേള്‍ഫ്രണ്ടില്‍ നായികനായകന്‍മരായെത്തുന്നത് യുവസുന്ദരി ശ്രദ്ധാകപൂറും കാമുകന്‍ ആദിത്യറോയിയുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഷികി 2 , ഏക് വില്ലന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ തീര്‍ത്ത മോഹിത് സൂരി സിനിമ സംവിധാനം ചെയ്യുമെന്നാണ് വിവരം. മോഹിതും ശ്രദ്ധയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. ചേതന്‍ ഭഗത്തിന്റെ ആറാമത്തെ നോവല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അസാധാരണക്കാരുടെ കഥയാണ് പറഞ്ഞത്. ഹാഫ് ഗേള്‍ഫ്രണ്ട് മലയാളത്തിലും വന്‍ ഹിറ്റായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇംഗഌഷ് ഭാഷാ നോവലിസ്റ്റായ ചേതന്‍ ഭഗത്തിന്റെ കഥകളുടെ സിനിമാരൂപം മിക്കവാറും എല്ലാം തന്നെ വിജയമായിരുന്നു. സിനിമയില്‍ ഒരു ഡല്‍ഹി പെണ്‍കുട്ടിയാണ് ശ്രദ്ധയെത്തുന്നത്.

© 2025 Live Kerala News. All Rights Reserved.