സുകുമാരന്‍ നായര്‍ കണ്ണുരുട്ടിയപ്പോള്‍ കുമ്മനം പാഞ്ഞെത്തി; മന്നം ആസ്ഥാനത്തെത്തിയ കുമ്മനത്തിനൊപ്പം ബിജെപി നേതാക്കളും

പെരുന്ന: ബിജെപിക്കെതിരെ എന്‍എസ്എസ് ജനറല്‍ സെ്ക്രട്ടറി ജി സുകുമാരന്‍നായര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് കുമ്മനം രാജശേഖരന്റെ പെരുന്ന സന്ദര്‍ശനം. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി അല്‍പ്പനേരം സംസാരിച്ചു. എന്‍എസ്എസിന്റ അതൃപ്തി സുകുമാരന്‍നായര്‍ കുമ്മനത്തെ അറിയിച്ചു. ന്‍എസ്എസുമായുളള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്നും, അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കൂടാതെ എന്‍എസ്എസുമായുള്ള ഊഷ്മള ബന്ധം തുടരുമെന്നും കുമ്മനം പറഞ്ഞു. ബിജെപി നേതാക്കളായ വി മുരളീധരന്‍, വി വി രാജേഷ് എന്നിവര്‍ അദേഹത്തിനൊപ്പമുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.