2016ലും പൃഥ്വിരാജ് തന്നെ ഹീറോ? പാവാടയുടെ ട്രയിലര്‍ കിടിലന്‍

കൊച്ചി: 2015ല്‍ തീയേറ്ററുകളില്‍ തീര്‍ത്ത തരംഗം 2016ലും പൃഥ്വിയുടെ ഹീറോയിസത്തിലുമ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പുതുവര്‍ഷത്തിലും തുടരാന്‍ പൃഥ്വിരാജ്. ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ പൃഥ്വി പാമ്പ് ജോയ് എന്ന കഥാപാത്രമായി എത്തുന്ന പാവാടയുടെ ട്രെയ്‌ലര്‍ കിടിലന്‍തന്നെ. ക്രിസ്മസ് റിലീസുകള്‍ക്കൊപ്പം തീയേറ്ററുകളില്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. മുഴുക്കുടിയനായ പാമ്പ് ജോയ് ആയി പൃഥ്വി അഴിഞ്ഞുലഞ്ഞുള്ള പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനയെങ്കിലും മികച്ച പെര്‍ഫോമന്‍സാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബിപിന്‍ ചന്ദ്രന്‍, ഷെബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് പാവാടയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, സുധീര്‍ കരമന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനി വിതരണവും. മ്യൂസിക് ലേബലായ മലയാളം മ്യൂസിക് 24*7 ആണ് ഓഡിയോ പുറത്തിറക്കിയിരിക്കുന്നത്.

വീഡിയോ കാണുക..

© 2024 Live Kerala News. All Rights Reserved.