തേങ്ങാക്കൊല മാങ്ങാത്തൊലിയ്ക്ക് ശേഷം പേളി മാണി വീണ്ടും; ഇത്തവണ തെലുങ്ക് ഗാനവുമായാണ് വരവ്

കൊച്ചി: ജി.പിയുമായി ചേര്‍ന്ന് പേളി പുറത്തിറക്കിയ തേങ്ങാകൊല മാങ്ങാതൊലി എന്ന ആല്‍ബത്തിന് ശേഷം പേളി മാണിയെത്തുന്നത് തെലുങ്ക് ഗാനവുമായി.
ഏറെ വിമര്‍ശനത്തിന് കാരണമായ തേങ്ങാക്കൊല മാങ്ങാത്തൊലി ടെലിവിഷന്‍ അവതാരക പേളി മാണിയുടെ ആദ്യ ഗാനസംരഭമായിരുന്നു. എന്നാല്‍ പുതിയ തെലുങ്ക് ഗാനം ഇപ്പോള്‍തന്നെ സൂപ്പര്‍ഹിറ്റാണ്. കല്ല്യാണ വൈബോഗമേ എന്ന തെലുങ്ക് ഗാനമാണ് പേളി പാടി പുറത്തിറങ്ങിയിരിക്കുന്നത്. പേളിമാണിയും രാഹുല്‍ നമ്പ്യാരും ചേര്‍ന്നാണ് പാടിയത്. പോളി തന്നെയാണ് തന്റെ തെലുങ്ക് ഗാനം പുറത്തിറങ്ങിയ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തില്‍ പേളി അഭിനയിച്ചിട്ടുമുണ്ട്. പല്‍ പല്‍ എന്നു തുടങ്ങുന്നതാണ് ഗാനം. വിമര്‍ശകരുടെ വായടപ്പിക്കുന്ന കിടിലം പാട്ടായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വീഡിയോ കണ്ടുനോക്കു…

© 2024 Live Kerala News. All Rights Reserved.