പൂനം പാണ്ഡെ വാക്കു പാലിച്ചു; ആരാധകര്‍ക്കുള്ള ചൂടന്‍ സമ്മാനം യൂട്യൂബില്‍ വൈറലാകുന്നു; പ്രായം പൂര്‍ത്തിയായവര്‍ക്കാണ് സമ്മാനം

മുംബൈ: പൂനം പാണ്ഡെ വാക്കു പാലിച്ചെന്ന് സമ്മാനം കണ്ടാല്‍ മനസ്സിലാകും. ക്രിസ്മസിന് ചൂടന്‍ സമ്മാനം തരുമെന്ന് പൂനം പാണ്ഡെ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ആരാധകര്‍ക്കായി ജിംഗിള്‍ ബൂബ്‌സ് എന്ന തന്റെ വീഡിയോയാണ് പൂനം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പൂനത്തിന്റെ സെക്‌സി സാന്റ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജിംഗിള്‍ ബെല്‍സ് എന്നല്ല ജിംഗിള്‍ ബൂബ്‌സ് എന്നാണ് വീഡിയോയെ കുറിച്ച് താരം പറയുന്നത്. എന്നാല്‍ യൂട്യൂബില്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് വീഡിയോ കാണാന്‍ അനുമതി. 2011ല്‍ ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായാല്‍ താന്‍ പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന പ്രഖ്യാപനത്തോടെയാണ് പൂനം പാണ്ഡെ പ്രസിദ്ധയാകുന്നത്. എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടുകയും പൂനം ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. പറഞ്ഞ വാക്ക് പാലിക്കാന്‍ താരത്തിനായില്ല. ഇതിന് പരിഹാരമായാണ് ഇപ്പോള്‍ പറഞ്ഞ വാക്ക് പൂനം പാണ്ഡെ നിറവേറ്റിയിരിക്കുന്നത്. വീഡിയോ കാണുക.

© 2024 Live Kerala News. All Rights Reserved.