കറാച്ചി: നരേന്ദ്ര മോഡിയുടെസന്ദര്‍ശനത്തോടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പാക്ക് പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യന്‍ പ്രധാനമന്ത്രി ലാഹോറിലേക്ക് വന്നു. അദ്ദേഹത്തിന്റെ കുറച്ചു മണിക്കൂറുകള്‍ ഞങ്ങള്‍ക്കു വേണ്ടി നീക്കിവച്ചു. ഇരുരാജ്യങ്ങളും ശത്രുതകള്‍ മാറ്റിവച്ച സമയമായിരുന്നു അതെന്നും ശരീഫ് പറഞ്ഞു. പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായിരിക്കും ഇതെന്നും ശരീഫ് മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. നവാസ് ശരീഫിന്റെ ജന്മദിനവും അദ്ദേഹത്തിന്റെ കൊച്ചുമകളുടെ വിവാഹവും അന്നായിരുന്നു. മോഡിയുടെ മിന്നല്‍ പാക്്് സന്ദര്‍ശനം ഏറെ ചര്‍ച്ചയായിരിക്കെയാണ് നവാസ് ശരീഫിന്റെ പരാമര്‍ശവും.