വീട്ടമ്മയെ ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തി ബലാത്സംഘം ചെയ്‌തെന്ന് ആരോപണം; കോട്ടയം ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തു

കോട്ടയം: കോട്ടയം ചാമംപതാല്‍ സ്വദേശിനിയായ വീട്ടമ്മയാണ് ഡിവൈഎസ്പി ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി ഡിവൈഎസ്പി ബലാത്സംഘം ചെയ്‌തെന്ന് പരാതി നല്‍കിയത്. ആരോപണ വിധേയനായ കോട്ടയം ഡിവൈഎസ്പി ടി.എ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി എം.ആര്‍. അജിത്ത് കുമാറാണ് നടപടി സ്വീകരിച്ചത്. തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മ പരാതി നല്‍കിയിരുന്നത്. 2011ലാണ് ടി.എ. ആന്റണിക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ടി.എ. ആന്റണിയെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ കോട്ടയത്തിന്റെ ചുമതല ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. വീട്ടമ്മയുടെ ആരോപണത്തില്‍ ദുരൂഹതയും അവ്യക്തതയും ഉള്ളതിനാല്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം തുടങ്ങി.

© 2024 Live Kerala News. All Rights Reserved.