ബലാത്സംഘത്തിനിരയായ പതിനാറുകാരിക്ക് ഗര്‍ഭഛിദ്രം നടത്താം; ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി

അഹമ്മദാബാദ്: ബലാത്സംഘത്തിനിരയായതിനെതുടര്‍ന്ന് തുടര്‍ന്ന ഗര്‍ഭം ധരിച്ച 16 കാരിക്ക് ഗര്‍ഭഛിദ്രം നടത്താമെന്ന് ഗുജറാത്ത് ഹൈക്കോടതി.
എട്ട് ആഴ്ച ഗര്‍ഭിണിയായ പെണ്‍കുട്ടിക്കാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയിലാണ് വിധി.
ഗര്‍ഭഛിദ്രത്തിന് മുമ്പ് പെണ്‍കുട്ടിയെ സൊള സിവില്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് കെ.ജെ താക്കര്‍ പോലീസിന് നിര്‍ദേശം നല്‍കി. ഡിസംബര്‍ 12ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഒരു യുവാവ് തന്നെ മൂന്ന് പ്രാവശ്യം പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസിലായതോടെയാണ് മാതാപിതാക്കള്‍ ഗര്‍ഭഛിദ്രത്തിനായി കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരം അബോര്‍ഷന് അനുമതിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ അപേക്ഷ. പ്രത്യേക സാഹചര്യമനുസരിച്ചായിരുന്നു കോടതി ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.