ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നതിനിടെ നടി നിക്കി ഗല്‍റാണിയുടെ കയ്യൊടിഞ്ഞു; സിമന്റ് സ്ലാബ് തകര്‍ക്കുന്നതിനിടെയാണ് സംഭവം

ചെന്നൈ: ഡ്യൂപ്പിന്റെ സഹായമില്ലാതെയായിരുന്നു നിക്കിയുടെ പെര്‍ഫോമന്‍സ്. സഹപ്രവര്‍ത്തകരും മറ്റ് ആര്‍ട്ടിസ്റ്റുകളും ആദ്യം കയ്യടിച്ചെങ്കിലും പിന്നീട് ഓടിവരുന്ന കാഴ്ച്ചയാണ് കണ്ടത്. ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നതിനിടെയാണ് നടി നിക്കി ഗല്‍റാണിയുടെ കയ്യൊടിഞ്ഞത്. ‘ഏഴില്‍’ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് അപകടം. സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നിക്കി അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു സ്റ്റണ്ട് സീന്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചിത്രീകരിക്കവെ സിമന്റ് സ്ലാബ് കൈകൊണ്ട് ഇടിച്ച് പൊട്ടിക്കുന്നതിന് ഇടയിലാണ് പരിക്കേറ്റത്. ആദ്യ ശ്രമത്തില്‍ നിക്കി ഏതാനും സിമന്റ് സ്ലാബുകള്‍ തകര്‍ത്തെങ്കിലും റീ ടേക്ക് എടുത്തപ്പോള്‍ ് അപകടത്തില്‍ കലാശിക്കുകയായിരുന്നു. ചെറുവിരലിനോട് ചേര്‍ന്ന് പൊട്ടലുള്ളതിനാല്‍ മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍ താരത്തിന് നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ നിക്കിയെ ഒഴിവാക്കിയുള്ള രംഗങ്ങള്‍ എടുത്തുതീര്‍ക്കരാനുള്ള ശ്രമത്തിലാണ് സംവിധായകന്‍.

© 2024 Live Kerala News. All Rights Reserved.