ദാദ്രിയില്‍ അഖ്‌ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചി; ചീഫ് വെറ്ററിനറി ഓഫീസറാണ് ഇത് മാട്ടിറച്ചിയല്ലെന്ന് സാക്ഷ്യപ്പെടുത്തിയത്

ലക്‌നൗ: മാട്ടിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്നാരോപിച്ച് ആള്‍കൂട്ടം തല്ലിക്കൊന്ന ഉത്തര്‍പ്രദേശിലെ ദാദ്രി സ്വദേശിയായ മുഹമദ് അഖ്‌ലാക്കിന്റെ വീട്ടില്‍ ആട്ടിറച്ചിയാണുണ്ടായിരുന്നതെന്ന് ചീഫ് വെറ്ററിനെറി ഓഫീസറുടെ റിപ്പോര്‍ട്ട്. ഗോമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് സംഘ്പരവാറുകള്‍ ഉള്‍പ്പെട്ട ആള്‍കൂട്ടം അഖ്‌ലാഖിനെ തല്ലിക്കൊന്നത്. കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 15പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം ചുമത്തിയിട്ടുണ്ട്. ഇതില്‍ പ്രാദേശിക ബി.ജെ.പി നേതാവിന്റെ മകനും ഉള്‍പ്പെടുന്നു. അഖ്‌ലാഖിന്റെ വസതിയില്‍ ഗോമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന പ്രചാരണം നടത്തി ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. രാജ്യത്തെ അസഹിഷണുത വളരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നിത്.

© 2024 Live Kerala News. All Rights Reserved.