ഇസ്ലാമും ഇസ്ലാമിക് സ്റ്റേറ്റും പോലെയാണ് ഹിന്ദുവും ഹിന്ദുത്വവുമെന്ന് വി ടി ബല്‍റാം; സവര്‍ക്കറുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ

പാലക്കാട്: ഇസ്ലാമും ഇസ്ലാമിക് സ്‌റ്റേറ്റും പോലെയാണ് ഹിന്ദുവും ഹിന്ദുത്വവും എന്ന് വി ടി ബല്‍റാം എംല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
വിവാദമോ! എന്ത് വിവാദം? എന്ന തലക്കെട്ടോടെയാണ് ബല്‍റാമിന്റെ പോസ്റ്റ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ പ്രതിയായിരുന്ന ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവര്‍ക്കര്‍ ആണ് ‘ഹിന്ദുത്വം” എന്ന ഈ വാക്കിനും രാഷ്ട്രീയാശയത്തിനും രൂപം നല്‍കിയതെന്നും ബല്‍റാം പറയുന്നു. ബഹുസ്വരതകളോടും വൈവിധ്യങ്ങളോടും സഹിഷ്ണുത പുലര്‍ത്തുക മാത്രമല്ല, അവയെ എല്ലാം ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലമാനവികതയാണ് യഥാര്‍ഥ ഭാരതീയ പാരമ്പര്യമായും ഹൈന്ദവ സംസ്‌ക്കാരമായും നാം കണ്ടെടുക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും. അതിനു പകരം ഇന്ത്യയിലെ ദളിതരേയും ന്യൂനപക്ഷങ്ങളേയും ശത്രുപക്ഷത്ത് നിര്‍ത്തി, ഉത്തരേന്ത്യന്‍ ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥകളിലൂന്നി, അക്രമോത്സുകമായ തീവ്രവര്‍ഗീയത വളര്‍ത്തുന്ന നവ നാസി ആശയമാണ് ‘ഹിന്ദുത്വം’. അതിനു ചേരുന്ന താരതമ്യം ഐഎസുമായിട്ട് തന്നെയാണെന്നും ബല്‍റാം പറയുന്നു.’ഹിന്ദുത്വം’ എന്നത് സംഘപരിവാര്‍ ംഘടനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരാണെന്നും അതിന് സാധാരണക്കാരായ ഹിന്ദുമത വിശ്വാസികളുടെ നിഷ്‌ക്കളങ്ക വിശ്വാസങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും ഞാന്‍ മാത്രമല്ല, കാര്യ വിവരമുള്ള എത്രയോ അധികം ആളുകള്‍ എത്രയോ കാലമായി പറഞ്ഞു വരികയാണെന്ന് ബല്‍റാമിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

fb
.

© 2024 Live Kerala News. All Rights Reserved.