ശരീരപ്രദര്‍ശനത്തിന് പരിമിതിയില്ല; സാരി ചുറ്റിയാലും സെക്‌സിയാകാമെന്ന് തെളിയിച്ച് അനുഷ്‌ക ഷെട്ടി

ചെന്നൈ: ബിക്കിനി മാത്രമല്ല സാരി ചുറ്റിയാലും സെക്‌സിയാകാമെന്ന് തെന്നിന്ത്യന്‍ സെക്‌സ് ബോംബ് അനുഷ്‌ക ഷെട്ടി. ശരീരപ്രദര്‍ശനം കൊണ്ടുമാത്രം പ്രേക്ഷകമനസ്സില്‍ ഇടം പിടിക്കാനാകില്ല. ഗഌമറസ്സായി തെക്കേഇന്ത്യന്‍ യുവതയുടെ ഹൃദയമിടിപ്പ് കൂട്ടിയ അനുഷ്‌ക്ക അടുത്ത കാലത്ത് കളം മാറ്റി ചവിട്ടിയിരിക്കുന്നത് ഈ തിരിച്ചറിവിന്റെ വശത്തുകൂടിയാണ്.

Anushka-Shetty-Hot-Navel-Show-Pics-stills-images-photos-vaanam-Vedam-mallucritic-4

പൊണ്ണത്തടിച്ചിയും വൃദ്ധയുമൊക്കെയായി നമ്മള്‍ അടുത്തിടെ കണ്ട സുന്ദരി ഇതാ കുടുംബിനി വേഷത്തില്‍ സാരി ചുറ്റിവരുന്നു.പുതിയ ചിത്രത്തില്‍ ഒരു വീട്ടമ്മയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ് അനുഷ്‌ക. സിങ്കം 3 ലാണ് താരം ഒരു പക്കാ വീട്ടമ്മയായി എത്തുന്നത്. സിങ്കം ഒന്നാം ഭാഗത്ത് സൂര്യയുടെ പ്രണയിനിയായി പ്രത്യക്ഷപ്പെട്ട താരം അതിന്റെ തുടര്‍ച്ചയായിട്ടാണ് സിങ്കം 3 ല്‍ വീട്ടമ്മയാകുന്നത്. ദക്ഷിണേന്ത്യന്‍ കുടുംബിനിയുടെ ഭാവ ഹാദികള്‍ പകര്‍ത്തുന്ന തിരക്കിലാണ് താരമിപ്പോള്‍. ഉള്‍നാടന്‍ തമിഴ് പ്രദേശങ്ങളിലെ സ്ത്രീകള്‍ ധരിക്കുന്ന സാരി വേഷത്തില്‍ ആയിരിക്കും താരം ഈ സിനിമയില്‍ ഉടനീളം പ്രത്യക്ഷപ്പെടുക.

anushka-shetty-in-amazing-saree21

സൂര്യ നായകനാകുന്ന സിനിമയില്‍ ശ്രുതിഹാസനാണ് മറ്റൊരു നായിക. നേരത്തേ സൈസ് സീറോയില്‍ പൊണ്ണത്തടിച്ചിയായും ബാഹുബലിയില്‍ വൃദ്ധയായും എത്തിയ അനുഷ്‌കയ്ക്ക് ഈ വേഷവും വ്യത്യസ്തമായി ഇമേജാകും നല്‍കുക. പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഏതുവേഷം കെട്ടാനുള്ള തയ്യാറാണെന്ന് ഈ നടി മുമ്പ് വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.