രണ്‍ബീര്‍ കപൂറുമായി കിടപ്പറ രംഗങ്ങള്‍ ഐശ്വര്യറായിക്ക് താല്‍പര്യമില്ല; ലിപ്‌സ് ലോക്ക് ചെയ്യാം പക്ഷേ…

മുബൈ: കരണ്‍ ജോഹറിന്റെ പുതിയ സിനിമയായ ‘ആയി ദില്‍ ഹെ മുശ്കില്‍’ രണ്‍ബീര്‍ കപൂറുമൊത്തുള്ള ചുംബന കിടപ്പറ രംഗങ്ങളോട് താല്‍പര്യമില്ലെന്ന് ഐശ്വര്യറായ്. ആഷിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ കരണ്‍ ലിപ്‌ലോക്ക് വേണ്ടിയിരുന്ന രംഗം ശരിക്കുള്ള ചുംബനം നടത്താതെ തന്നെ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതുപോലെ തന്നെ കിടപ്പറ രംഗവും വള്‍ഗറാകാതെയും ശരീരപ്രദര്‍ശനം ഇല്ലാതെയും ചിത്രീകരിക്കാം എന്ന് താരത്തിന് വാഗ്ദാനം നല്‍കിയിട്ടുണ്ടത്രേ. ബോളിവുഡില്‍ ആരും കൊതിക്കുന്ന ആണ് ഈ രംഗങ്ങളോട് താരം നോ പറഞ്ഞതെന്നാണ് വിവരം. തിരക്കഥയില്‍ അനിവാര്യമായിരുന്ന രംഗങ്ങളായി എഴൂതിച്ചേര്‍ത്തിരുന്നതായിരുന്നു എങ്കിലും ഇത്തരം സീനുകള്‍ ഇനി തന്നെക്കൊണ്ട് പറ്റില്ലെന്ന് ബച്ചന്‍ കുടുംബത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ കരണിനോട് താരം പറഞ്ഞത്രേ. കരണ്‍ ജോഹറുമായുള്ള ബന്ധത്തിന്റെ വൈകാരിക തീവ്രത പ്രകടമാക്കുന്ന രംഗമാണെങ്കിലും താരം ഈ രംഗത്തിന്റെ കാര്യത്തില്‍ ഏറെ ഉത്ക്കണ്ഠാകുലയായെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. നേരത്തേ 2006 ല്‍ ധൂം 2 ല്‍ ഹൃത്വിക് റോഷനുമായി ആഷ് ചുംബന രംഗം ചെയ്തിട്ടുണ്ട്. എങ്കിലും വിവാഹശേഷം അത്തരം രംഗങ്ങള്‍ താരം മിക്കവാറും ഒഴിവാക്കുകയാണ് ചെയ്യുന്നത്. ചിത്രത്തില്‍ അഭിനയിക്കുമെങ്കിലും ഐഷുമൊത്തുള്ള ചൂടന്‍രംഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്നാണ്  വിവരം.

© 2024 Live Kerala News. All Rights Reserved.