കണ്ണൂര്‍: തളിപ്പറമ്പില്‍ യുവാിന്റെ സ്റ്റുഡിയോ കത്തിച്ചത് മുസ്ലിം സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് സംബന്ധിച്ച് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ തന്റെ നിലപാട് വ്യക്തമാക്കിയതിന്.
കണ്ണൂര്‍ തളിപ്പറമ്പിലെ ഫോട്ടോഗ്രാഫറായ റഫീഖ് തളിപ്പറമ്പയുടെ സ്റ്റുഡിയോ ആണ് ഇന്നു പുലര്‍ച്ചെ തീയിട്ടത്. അഗ്‌നിക്കിരയായ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ക്യാമറയും കത്തിനശിച്ചു. നേരത്തെ ‘വാട്ട് ഈസ് ഇസ്ലാം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ റഫീഖ് അംഗമായിരുന്നു. ഇതുവഴി മതപരമായതും, അല്ലാത്തതുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ പര്‍ദ്ധയിടുന്നതുമായി ബന്ധപ്പെട്ട് റഫീഖ് സ്വീകരിച്ച നിലപാടുകള്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ച ആയിരുന്നു. തുടര്‍ന്ന് ഈ സന്ദേശങ്ങള്‍ ഉയര്‍ത്തി റഫീഖിന് നാട്ടില്‍ നിന്നുതന്നെ നേരത്തെ വധഭീഷണി ലഭിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുന്‍പ് തന്നെ റഫീഖിനെതിരായി സോഷ്യല്‍ മീഡിയ വഴി ഇസ്ലാം സമുദായത്തെ അവഹേളിക്കുന്നുവെന്ന് വ്യാപക പ്രചാരണവും നടന്നിരുന്നു. തനിക്ക് മതവിശ്വാസം ഇല്ലെന്നും, എന്നാല്‍ തന്റെ ഭാര്യയ്ക്കും, കുടുംബത്തിനും അടക്കം മതവിശ്വാസമുണ്ടെന്നും, അവരുടെയും മറ്റുളളവരുടെയും മതവിശ്വാസങ്ങളെ താന്‍ ഹനിക്കാറില്ലെന്നും റഫീഖ് വ്യക്തമാക്കുന്നു. ഭീഷണി മുഴക്കി അയച്ച സന്ദേശങ്ങളും, ഓഡിയോ ക്ലിപ്പുകളും അടക്കം പൊലീസിന് റഫീഖ് പരാതി നല്‍കിയിട്ടുണ്ട്. വധഭീഷണികള്‍ നേരിട്ടതിനെ തുടര്‍ന്ന് തനിക്ക് യോജിക്കാന്‍ പറ്റാത്ത കാര്യങ്ങളില്‍ താന്‍ വിമര്‍ശനം ഉന്നയിച്ചത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും റഫീഖ് ഫെയ്‌സ്ബുക്കില്‍ വിശദമാക്കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സ്റ്റുഡിയോക്ക് നേരെ അജ്ഞാതര്‍ ആക്രമണം നടത്തിയതും. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് തളിപ്പറമ്പ.്