ശാശ്വതീകാനന്ദയെ കൊന്ന് പുഴയില്‍ തള്ളിയതാണെന്ന് സ്വാമി പ്രകാശാനന്ദ; മൃതദേഹം തിരയുമ്പോള്‍ ഒരാള്‍ മറുകരയിലേക്ക് നീന്തിപ്പോയി

കോഴിക്കോട്: ശാശ്വതീകാനന്ദയെ കൊന്ന് പുഴയില്‍ തള്ളിയതാണെന്ന് ് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ. മറ്റ് സാധ്യതകള്‍ കുറവാണ്. പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍ ഒരാള്‍ മറുകരയിലേക്ക് നീന്തുന്നത് കണ്ടിരുന്നു. നെറ്റിയിലെ മുറിവ് ഇടിക്കട്ട കൊണ്ട് ഇടിച്ചതിന്റേതാകാം. ഇതിന് സമാനമായ മുറിവാണ് നെറ്റിയില്‍ ഉണ്ടായിരുന്നതെന്നും സ്വാമി പ്രകാശാനന്ദ ചൂണ്ടിക്കാട്ടി. അന്വേഷണഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ശിവഗിരി മഠം പ്രസിഡന്റ് പറഞ്ഞു. നേരത്തെ ശാശ്വതീകാനന്ദയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും പ്രകാശാനന്ദ ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാലിപ്പോള്‍ അദേഹത്തിന്റെ പ്രതികരണം ഏറെ ഞെട്ടലുളവാക്കിയിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.