ചാര്‍ലിയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍; ദുല്‍ഖര്‍ സല്‍മാന്‍ ആശുപത്രിയില്‍

കൊച്ചി: ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍. ആദ്യദിനം ചിത്രം രണ്ട് കോടി രൂപയാണ് നേടിയത്. കേരളത്തില്‍ 97 തീയേറ്ററുകളിലായിരുന്നു ചാര്‍ലി വ്യാഴാഴ്ച റിലീസായത്. കേരളത്തിന് പുറത്ത് 11 കേന്ദ്രങ്ങളിലെ 77 സ്‌ക്രീനുകളില്‍ ചിത്രം ക്രിസ്മസ് ദിനത്തില്‍ പ്രദര്‍ശനം ആരംഭിക്കും. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായി ചിത്രത്തില്‍ ദുല്‍ഖര്‍ ആലപിച്ച ഗാനവും പുറത്തിറങ്ങി. ചുന്ദരി പെണ്ണേ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. അതേസമയം, ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ദുല്‍ഖര്‍ പനി പിടിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാര്‍വതി മേനോനാണ് ചിത്രത്തിലെ നായിക. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം പകരുന്നത്. ഫന്‍ഡിങ് സിനിമയുെട ബാനറില്‍ െഷബിന്‍, ബക്കര്‍, േജാജു േജാര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആര്‍. ജോമോന്‍ ടി ജോണിന്റേതാണ് ഛായാഗ്രഹണം. ആദ്യദിനം ലോഹവും പ്രേമവും നേടിയ റെക്കോര്‍ഡ് ഭേദിച്ചാണ് ചാര്‍ലിയുടെ കതിപ്പ്.

© 2024 Live Kerala News. All Rights Reserved.