ബിഡിജെഎസിനെ തുഷാര്‍ വെള്ളാപ്പള്ളി നയിക്കുമോ? എസ്എന്‍ഡിപി യോഗത്തിന്റെ ആവശ്യം പരിഗണിച്ചേക്കും

ആലപ്പുഴ: ബിഡിജെഎസിനെ തുഷാര്‍ വെള്ളാപ്പള്ളി നയിക്കണമെന്ന എസ്എന്‍ഡിപിയുടെ ആവശ്യം പരിഗണിക്കാന്‍ സാധ്യത. എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയായ ബിജെഡിഎസിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ തുഷാര്‍ ആണെന്ന നിലപാടിലാണ് എസ്എന്‍ഡിപി യോഗം. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഇല്ലെന്നറിയച്ചതിനെ തുടര്‍ന്നാണ് തുഷാര്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. ആലപ്പുഴയില്‍ നടന്ന നേതൃയോഗം പുതിയ പാര്‍ട്ടിയുടെ സംഘടന സംവിധാനവും വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസും ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃനിരയിലേക്കു വരുന്ന കാര്യം ചര്‍ച്ചകള്‍ക്കും ആലോചന യോഗങ്ങള്‍ക്കും ശേഷം മാത്രമേ ഉണ്ടാകൂവെന്ന് യോഗം അറിയിച്ചു. പാര്‍ട്ടി നടപടികളുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകും. പുതിയ പാര്‍ട്ടിയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജനുവരി 30നുള്ളില്‍ പ്രഖ്യാപിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിവിധ യൂണിയനുകളില്‍ നിന്നുള്ള 500ഓളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ യോഗമാണിത്. നിലവിലെ സാഹചര്യത്തില്‍ തുഷാറിനെതിരെ ആരോപണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് എസ്എന്‍ഡിപിയുടെ ആവശ്യമുണ്ടായത്.

© 2024 Live Kerala News. All Rights Reserved.