മൂന്നാര്‍ കൈയേറ്റം; സര്‍ക്കാരിന് തിരിച്ചടി; പൊളിച്ച റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റിയ മൂന്ന് റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് നേരത്തെ വന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹെക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. ഭൂമി തിരിച്ചു പിടിക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് നിയമാനുസൃത നടപടികള്‍ കൈക്കൊള്ളാമെന്നും, നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നുമാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.

2007 ജൂണ്‍ രണ്ടിന് ദൗത്യസംഘം പൊളിച്ച പെരിയകനാലിലെ ക്ലൗഡ് നയന്‍, അബാദ്, മൂന്നാര്‍ വുഡ്‌സ് എന്നീ റിസോര്‍ട്ടുകള്‍ തങ്ങളുടെ ഭൂമിയേറ്റെടുത്ത ദൗത്യസംഘത്തിന്റെ നപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ കോടതി വിധി വന്നിരുന്നത്. ക്ലൗഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് താല്‍ക്കാലിക നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും, റിസോര്‍ട്ടുകള്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നുമായിരുന്നു നേരത്തെ കോടതി വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.