അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനൊരുങ്ങി വിഎച്ച് പി; കല്ലുകളുടെ ശേഖരണം തുടങ്ങി; കേന്ദ്രസര്‍ക്കാറിന് മൗനം

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള കല്ലുകളുടെ ശേഖരണം തുടങ്ങി. വിഎച്ച്പിയുടെ നീക്കത്തില്‍ മൗനംഭജിച്ച് കേന്ദ്രസര്‍ക്കാര്‍.
ആറ് മാസങ്ങള്‍ക്ക് ശേഷം ക്ഷേത്രനിര്‍മ്മാണത്തിനുള്ള ആദ്യ പ്രത്യക്ഷ ഒരുക്കങ്ങളുമായാണ് വിഎച്ച്പിയുടെ പ്രയാണം. അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി രണ്ട് ലോഡ് കല്ലുകള്‍ വിഎച്ച്പി ക്ഷേത്രനഗരത്തില്‍ ഇന്നലെ വൈകിട്ട് രാം സേവക്പുരത്താണ് കല്ലുകള്‍ എത്തിച്ചിരിക്കുന്നത്. ഇവിടെ എത്തിച്ച കല്ലുകളില്‍ രാം ജനം ഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ദ് നൃത്യഗോപാല്‍ ദാസ് ശിലാ പൂജ നടത്തി. വിഎച്ച്പി ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ അയോധ്യയില്‍ ധാരാളം കല്ലുകള്‍ എത്തിയിട്ടുണ്ട്. ഇനിയും കല്ലുകള്‍ കൊണ്ടുവരും. ക്ഷേത്രനിര്‍മ്മാണം ഇപ്പോള്‍ നടത്തുമെന്ന സൂചന ഞങ്ങള്‍ക്ക് മോഡി സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അയോധ്യയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ ഇടപെടുമെന്ന് ഫൈസാബാദ് സീനിയര്‍ എസ്പി മോഹിത് ഗുപ്ത പറഞ്ഞു. ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന കല്ലുകള്‍ സ്വകാര്യ സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി കല്ല് ശേഖരിച്ച് തുടങ്ങാന്‍ വിഎച്ച്പി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലീം സമൂഹം എതിര് നില്‍ക്കരുതെന്ന മുന്നറിയിപ്പും അന്ന് വിഎച്ച്പി നല്‍കിയിരുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ആകെ വേണ്ടി വരുന്നത് 2.25 ലക്ഷം ഘനയടി കല്ലാണെന്ന് മരിച്ചു പോയ വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ പകുതിയിലേറെ വിഎച്ച്പിയുടെ അയോധ്യ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടെന്നും ബാക്കി മാത്രമെ ശേഖരിക്കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രനിര്‍മ്മാണവുമായി വിഎച്ച്പി മുന്നോട്ടുപോകവെ കേന്ദ്രസര്‍ക്കാറിന്റെ മൗനം നിരുത്തരവാദത്തപരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.