ഇന്ത്യയ്ക്ക് എതിരെ ഭീഷണിയുടെ സ്വരവുമായി പാക്കിസ്ഥാൻ

ഇസ്ലാബാദ്:അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങളിലൂടെ പാകിസ്ഥാനിൽ ഇന്ത്യ അസ്ഥിരതയുണ്ടാക്കുന്നെന്നും രാജ്യത്തെ പല സ്ഥലങ്ങളിലും ഭീകരവാദികൾക്ക് സഹായം എത്തിക്കുന്നത് ഇന്ത്യയാണെന്നും;ഇന്ത്യയുടെ പേരെടുത്ത് പറയാതെ പാക്ക് സൈനിക മേധാവി റഹീൽ ഷരീഫ് ആരോപണമുന്നയിച്ചു .ഭീഷണിയുടെ സ്വരത്തിലായിരുന്നു ആരോപണം.

സുരക്ഷാ കാര്യങ്ങൾക്ക് പാക്കിസ്ഥാൻ നൽകുന്ന പരിഗണന ലോകമൊട്ടാകെ അംഗീകരിച്ചിട്ടുള്ളതാണ്. അതിർത്തിയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങളിലൂടെയും ബലൂച്ചിസ്ഥാനിൽ ചോരപ്പുഴയൊഴുക്കിയും മറ്റുമായി പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള എല്ലാവിധ ശ്രമങ്ങളും തടയുമെന്നും അതിനായി എന്ത് വിലകൊടുക്കാനും പാക്കിസ്ഥാൻ തയ്യാറാകും റഹീൽ ഷരീഫ് വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.