ആടുംപുലിയാട്ടത്തില്‍ ആശാ ശരത് നായികയാവില്ല; ജയറാമിനൊപ്പം ഷീലു എബ്രഹാം കേന്ദ്രകഥാപാത്രമാകും

തൊടുപുഴ: ജയറാം നായകനാവുന്ന ആടുംപുലിയാട്ടത്തില്‍ ആശാശരത് നായികയാവില്ല. പകരെ ഷീലു എബ്രാഹാമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ഒടുവിലാണ് ‘ആടുപുലിയാട്ടത്തില്‍’ നായികയെ തീരുമാനിച്ചത്. ഇടക്കാലത്ത് ജ്യുവല്‍ മേരിയുടെ പേരും കേട്ടിരുന്നു. ഷീ ടാക്‌സി, കനല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷീലു.

Malayalam-Actress-Sheelu-Abraham-Pictures-03

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍, ബോളിവുഡ് താരം ഓംപുരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആടുപുലിയാട്ടത്തിന്റെ ആദ്യ ഷെഡ്യൂള്‍ തൊടുപുഴയില്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഷെഡ്യൂള്‍ ജനുവരി രണ്ടാം വാരം പഴനിയില്‍ തുടങ്ങും. ആശാ ശരത് സ്വയം ഒഴിഞ്ഞതാണോ ഒഴിവാക്കിയതാണോയെന്ന് വ്യക്തമല്ല.

© 2025 Live Kerala News. All Rights Reserved.