പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; ഇന്ത്യന്‍ സൈന്യം നിരീക്ഷിച്ചുവന്നിരുന്ന രണ്ട് പേര്‍ പിടിയില്‍

ജയ്പൂര്‍: പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രവര്‍ത്തകരെന്ന് കരുതുന്നവരും ഇന്ത്യന്‍ സൈന്യം നിരീക്ഷിച്ചുവരുന്നവരുമായ രണ്ടുപേരാണ് പിടിയിലായത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുമാണ് രഹസ്യാന്വേഷണവിഭാഗം ഇവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇമാമുദ്ദീന്‍, ഡീന്‍ മുഹമ്മദ് എന്നിവരെ നേരത്തെ ടാഡ കോടതി പ്രതി ചേര്‍ക്കുകയും, ഇന്ത്യന്‍ സൈന്യം ഏറെ നാളായി ഇവരെ നിരീക്ഷിച്ചും വരികയായിരുന്നു. നേരത്തെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക രഹസ്യങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയതിന് ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം ശക്തമാക്കിയിരുന്നു. മുംബൈയില്‍ നിന്നും ഇന്നലെ ഒരു ഐഎസ്‌ഐ ചാരനെ അറസ്റ്റ് ചെയ്തിരുന്നു. ഐഎസ്‌ഐയുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പിടിയിലായേക്കുമെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.