സല്‍മാന്‍ഖാന്റെ സുല്‍ത്താനില്‍ താനല്ല നായിക; നടി പരിണീതിയാണ് തന്റെ പേജില്‍ ട്വീറ്റ് ചെയ്തത്

മുംബൈ: പ്രമുഖ ബോളിവുഡ് ഹീറോ സല്‍മാന്‍ഖാന്റെ ചിത്രത്തില്‍ താനല്ല നായികയെന്ന് പ്രമുഖ നടി പരിണീതി ചോപ്ര. തന്റെ ട്വിറ്റര്‍ പേജിലാണ് പരിണീതി ഇങ്ങനെ ട്വീറ്റ് ചെയ്തത്. ഏറ പ്രതീക്ഷകളോടെ ബോളിവുഡ് ലോകം കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ പരിണീതി നായികയല്ലെന്നറിയുന്നതോടെ അവരുടെ ആരാധകധകര്‍ക്ക് നിരാശതന്നെ ഫലം. നായികയെന്ന് പരിണീതി ചോപ്ര.

pa2

അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന സുല്‍ത്താനില്‍ പരിണീതിയായിരിക്കും നായിക എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്നും അടുത്ത ചിത്രത്തെ കുറിച്ച് സമയമാകുമ്പോള്‍ ആരാധകരെ അറിയിക്കുമെന്നും പരിണീതി ചോപ്ര പറയുന്നു. അലി അബ്ബാസ് സാഫര്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ അടുത്ത വര്‍ഷം ഈദ് റിലീസായി പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

p14

 

അടുത്തിടെ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം പ്രേം രത്തന്‍ ധന്‍ പായോ ബോക്‌സ്ഓഫീസ് ഹിറ്റായിരുന്നു. സോനം കപൂറായിരുന്നു ചിത്രത്തില്‍ സല്‍മാന്റെ നായിക. എന്നാല്‍ ഇക്കാര്യത്തില്‍ സുല്‍ത്താന്റെ അണിയറക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

 

© 2025 Live Kerala News. All Rights Reserved.