ദിലീപും മംമ്തയും ഒന്നിക്കാന്‍ തീരുമാനിച്ചു; പൊട്ടിച്ചിരിയുടെ മലപ്പടക്കത്തിന് തിരികൊളുത്തുന്ന ടു കണ്‍ട്രീസിന്റെ ട്വീസര്‍ പുറത്തിറങ്ങി

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിക്കുന്നത്. മൈ ബോസിന് ശേഷം ദിലീപും മംമ്തയും കേന്ദ്രകഥാപാത്രമാകുന്ന ടു കണ്‍ട്രീസിന്റെ ട്വീസര്‍ പുറത്തിറങ്ങി. ഹാസ്യപ്രധാനമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാഫിയാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാഫിയുടെ സംഹോദരന്‍ റാഫിയാണ് ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത്.
മൈ ബോസിനു ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഇഷാ തല്‍വാര്‍, മുകേഷ്, അശോകന്‍, അജു വര്‍ഗീസ്, ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, സലിം കുമാര്‍, ലെന, വിനയപ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗോപി സുന്ദറാണ് സംഗീതസംവിധാനം. റാഫ ി-ഷാഫി ടീമിന്റെ നര്‍മ്മമനോഹാരിത നിറഞ്ഞ ചിത്രമാകും ടു കണ്‍ട്രീസും.

വീഡിയോ കാണുക….

© 2025 Live Kerala News. All Rights Reserved.