കാലാവസ്ഥ ഉച്ചക്കോടിക്കിടെ നരേന്ദ്രമോഡിയും നവാസ് ശരീഫും കൂടിക്കാഴ്ച്ച; അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ സംയുക്ത ധാരണയെന്ന് സൂചന

പാരിസ്: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയത്. ഉച്ചകോടിക്കിടെ കണ്ട മോദിയും ഷെരീഫും പരസ്പരം ഹസ്തദാനംനടത്തി. പിന്നീട് അടുത്തുകിടന്ന സോഫയിലിരുന്ന് കുറച്ചുനേരം സംസാരിച്ചു. ജൂലായില്‍ റഷ്യയിലെ യൂഫയില്‍ ഇരുനേതാക്കളും തമ്മില്‍ കണ്ടിരുന്നു. പലതര്‍ക്കങ്ങളും പരിഹരിക്കാന്‍ അന്ന് തീരുമാനമായെങ്കിലും ബന്ധം കാര്യമായി മെച്ചപ്പെട്ടില്ല. ആഗസ്തില്‍ ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയെ പാക് മാധ്യമങ്ങള്‍ സ്വാഗതം ചെയ്തു. പാകിസ്താന്‍ ടിവി ഇരുവരും ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയുന്നതിന്റെ ചിത്രം ആവര്‍ത്തിച്ചുകാണിച്ചു. കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് എന്നിവരുമായും മോദി ചര്‍ച്ചനടത്തി. ചര്‍ച്ചയ

© 2025 Live Kerala News. All Rights Reserved.