മോഹന്‍ലാലിനോട് കടുത്ത ആരാധനയാണ്; ഗരുഡയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ സത്യമില്ലെന്നും സംവിധായകന്‍ രാജമൗലി

കൊച്ചി: മോഹന്‍ലാലിനോട് കടുത്ത ആരാധനതന്നെയാണുള്ളത്. പക്ഷേ മോഹന്‍ലാലിനെ വച്ചുള്ള ഗരുഡ എന്ന ചത്രത്തെക്കുറിച്ചിറങ്ങുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലി. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ കോവളത്തെത്തിയപ്പോഴാണ് രാജമൗലി മലയാളത്തിലെ തന്റെ പ്രിയതാരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഗരുഡയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജമൗലി മറുപടി പറഞ്ഞില്ല. ബാഹുബലി രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണിപ്പോള്‍. അതിനാല്‍ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല. ആരാധകര്‍ ആകാക്ഷയോടെ കാത്തിരിയ്ക്കുന്ന ബാഹുബലി2വിനെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും ഒന്നാം ഭാഗത്തേക്കാള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ബാഹുബലിയുടെ മൂന്നാം ഭാഗവും സാധ്യമാണെന്നു രാജമൗലി കൂട്ടിച്ചേര്‍ത്തു. അതിന്‌ശേഷമാവും ഗരുഡയെക്കുറിച്ചുള്ള ആലോചനയെന്നും അദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.