അമേരിക്കയിലെ കുടുംബാസൂത്രണ ക്ലിനിക്കില്‍ വെടിവെപ്പില്‍ മൂന്ന് മരണം; 11 പേര്‍ക്ക് പരിക്ക്; വെടിയുതിര്‍ത്ത യുവാവ് പിടിയില്‍

ന്യൂയോര്‍ക്ക്: അമരേിക്കയിലെ ന്യൂ ഒലെന്‍സിലെ വെടിവെപ്പിന് കൊളോറാഡോയിലെ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. കുടുംബാസൂത്രണ ക്ലിനിക്കിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതാവസ്ഥക്കൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഈ സമയം നിരവധി പേര്‍ ക്ലിനിക്കില്‍ കുടുങ്ങിയിരുന്നു. അഞ്ച് പോലീസുകാര്‍ അടക്കം 11 പേര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. അക്രമി 20ലേറെ തവണ വെടിയുതിര്‍ത്തതായി പ്രദേശവാസികള്‍ പറഞ്ഞു. കുടുംബാസൂത്രണരംഗത്ത പ്രവര്‍ത്തിക്കുന്ന പ്ലാന്‍ഡ് പേരന്റ് ഹുഡ് എന്ന സംഘടനയുടെ ക്ലിനിക്കിലാണ് അക്രമണം നടന്നത്. ഇതേ തുടര്‍ന്ന് യുഎസിലെ പേരന്റ് ഹുഡ് ക്ലിനിക്കുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബാസൂത്രണത്തെയും ഗര്‍ഭഛിദ്രത്തെയും എതിര്‍ക്കുന്ന സംഘടനകള്‍ നേരത്തെ തന്നെ പേരന്റ് ഹുഡ് ക്ലിനിക്കുകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. വെടിവെപ്പിനുണ്ടായ കാരണം വ്യക്തമല്ല.

© 2025 Live Kerala News. All Rights Reserved.