പ്രീതി സിന്റ പ്രണയം വെളിപ്പെടുത്തി; പക്ഷേ കാമുകന്‍ ആരാണെന്ന് വിവാഹ സമയത്ത് പറയും

ബോളിവുഡ് നടിയും ഐപിഎല്‍ ക്രിക്കറ്റ് ടീം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമയുമായ പ്രീതി സിന്റയ്‌ക്കൊരു കാമുകനുണ്ട്. വിവാഹം ഉടനെയുണ്ടാകും. അടുത്തിടെയാണ് പ്രീതി സിന്റ തന്റെ പ്രണയം വെളിപ്പെടുത്തിയത്. താന്‍ ഒരാളുമായി പ്രണയത്തിലാണ്, എന്നാല്‍ കാമുകന്റെ പേര് പറയാന്‍ സമയമായിട്ടില്ല. അതിന് സമയമാകുമ്പോള്‍ താന്‍ പറയുമെന്നും പ്രീതി പറഞ്ഞിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രീതി സിന്റ ഉടന്‍ വിവാഹിതയാകും. 2016 ജനുവരിയില്‍ വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത്. ജെനി എന്നാണ് കാമുകന്റെ പേരെന്നും അറിയുന്നു. ഇരുവരും അമേരിക്കയില്‍ കാണുന്നതും നേരത്തെ വാര്‍ത്തയായിട്ടുണ്ട്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. ഐ പി എല്‍ ടീമായ കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമസ്ഥയായ പ്രീതി സിന്റ അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്. 1998ല്‍ പുറത്തിറങ്ങിയ ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റ ബോളിവുഡിലെത്തുന്നത്. കാമുകന്‍ സിനിമയില്‍ നിന്ന് തന്നെയാണെന്ന് പാപ്പരാസികള്‍ പ്രചരിപ്പിച്ചിരുന്നു. അതെക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നാണ് പ്രീതിയുടെ വിശദീകരണം.

© 2025 Live Kerala News. All Rights Reserved.