യുഎസില്‍ ആയുധധാരികള്‍ ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിച്ചു; 16 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂ ഓര്‍ലെന്‍സില്‍ ആക്രമധാരികളായ രണ്ടുപേര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തിനെതുടര്‍ന്നാണ് 16 പേര്‍ക്ക് പരിക്കേറ്റത്. ന്യൂ ഓര്‍ലെന്‍സിലെ കളിസ്ഥലത്താണ് ഇന്നലെ രാത്രി ഏഴോടെ (ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ ഒരു മണി) വെടിവയ്പ് ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് 500 ലേറെ പേര്‍ ഉണ്ടായിരുന്നതയാണ് വിവരം. പരിേക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ്പിനുശേഷം നടപ്പാതയില്‍ നിരവധിപ്പേര്‍ കിടക്കുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. വെടിവെച്ചവരെക്കുറിച്ചുള്ള അന്വേഷണം യുഎസ് പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പാരിസില്‍ ഐഎസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് യുഎസിലും ഏര്‍പ്പെടുത്തിയിരുന്നത്.

© 2025 Live Kerala News. All Rights Reserved.