ദിലീപ് വിഷയത്തില്‍ ചില സുഹൃത്തുക്കള്‍ തന്നെ ഒറ്റപ്പെടുത്തിയതായി കാവ്യാമാധവന്‍; ന്യൂജനറേഷന്‍ നടിമാര്‍ തന്നെ മനസ്സിലാക്കുന്നതായി കാവ്യ

ദിലീപ്-മഞ്ജുവാര്യര്‍ ദാമ്പത്യം തകര്‍ത്തത് താനാണെന്ന് കഥയുണ്ടാക്കി ആത്മസുഹൃത്തുക്കള്‍ലേും തന്നെ തള്ളിപ്പറഞ്ഞത് വേദനയുണ്ടാക്കിയെന്ന് നടി കാവ്യാമാധവന്‍. തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നില്‍ക്കാതെ തള്ളിപ്പറഞ്ഞവരെ താനും മൈന്‍ഡ് ചെയ്യേണ്ടെന്ന് വച്ചു. സുഹൃത്തുക്കളുടെ നടിപടിയുണ്ടാക്കിയ ഷോക്കില്‍ നിന്നും തിരിച്ചുവരാന്‍ ഒരാപാട് സമയമെടുത്തെന്നും കാവ്യ പറയുന്നു.
ആത്മസൗഹൃദം ജീവിതകാലംമുഴുവന്‍ കൊണ്ടുനനടക്കണമെന്ന നിലപാട് കാരിയാണ് താന്‍. ഇനി അത് വേണ്ട. അതുകൊണ്ട് ഇവരെ ജീവിതത്തില്‍ നിന്ന് വേരോടെ പിഴിതെറിയണമെങ്കില്‍ ഒരുപാട് കാലമെടുക്കുമെന്നും കാവ്യ പറഞ്ഞു. അതേസമയം പുതിയ കുട്ടികള്‍ നിലപാടുള്ളവരാണ്. അനന്യ, ഭാമ, മൈഥിലി, രമ്യ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികളാണ് നല്ല കൂട്ടുകാരികള്‍. തെറ്റ് കണ്ടാല്‍ അവര്‍ മുഖത്ത് നോക്കി പറയുമെന്നും സൗഹൃദങ്ങള്‍ക്ക് ഒരുപാട് പ്രധാന്യം നല്‍കുന്ന കാവ്യ മാധവന്‍ വ്യക്തമാക്കുന്നു.

റിമി ടോമിയും നയന്‍താരയുമാണ് ഏറ്റവും നല്ല സുഹൃത്തുക്കള്‍. എന്തു പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍സ് പിന്തുണനല്‍കിയിട്ടുണ്ട്. താനും നമിത പ്രമോദും ജനിച്ചത് സെപ്റ്റംബര്‍ 19 ാം തിയ്യതിയാണ്. ആ സ്‌നേഹം തമ്മിലുണ്ട്. രണ്ട് തവണ മാത്രമേ തമ്മില്‍ കണ്ടിട്ടുള്ളൂ. നമിത എപ്പോഴും ഫോണ്‍ വിളിക്കും. ജയറാമിന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച തിരുവനന്തപുരം സ്വദേശിയായ നടി കാവ്യാമാധവനെതിരെ പ്രചാരണങ്ങള്‍ നടത്തിയതായി സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. വിവാഹ ശേഷം അഭിനയം നിര്‍ത്തി. കാവ്യയെ ഒറ്റപ്പെടുത്തിയ മറ്റൊരു നടി തമിഴിലും മലയാളത്തിലും കന്നടയിലും ഒരു പോലെ തിളങ്ങി നിന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാവ്യ അഭിപ്രായം പറയാന്‍ തയ്യാറായില്ല.

© 2025 Live Kerala News. All Rights Reserved.