ഭീകരാക്രമണത്തെത്തുടര്‍ന്ന് മാലിയില്‍ അടിയന്തരാവസ്ഥ

 

തലസ്ഥാനമായ ബമാക്കോയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ മാലിയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തെ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഇബ്രാഹിം ബൗബകാര്‍ കെയ്റ്റ വിളിച്ച അടിയന്തര മന്ത്രിസഭായോഗത്തിനു ശേഷമാണ് രാജ്യത്ത് അടിയന്തരാവസ്ഥ ദേശീയ റേഡിയോയിലൂടെ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമികളില്‍ രണ്ടു പേര്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിന്നു.

© 2025 Live Kerala News. All Rights Reserved.