റഷ്യന്‍ വിമാനം തകര്‍ന്നു വീണത് ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു.

ഒക്‌ടോബര്‍ 31 നാണ് ഈജിപ്തില്‍ നിന്നും റഷ്യയിലെ സെന്റ.പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോയ റഷ്യന്‍ വിമാനക്കമ്പനിയായ കൊഗാളിമാവ്യയുടെ എയര്‍ബസ് എ321 വിമാനമാണ് ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. വിമാനത്തിന്റെ വാല്‍ഭാഗത്തായുള്ള യാത്രക്കാരുടെ സീറ്റിനടിയിലായിട്ടാണ് ബോംബ് ഘടിപ്പിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. വിമാനം പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്തില്‍ ബോംബ് വയ്ക്കാന്‍ സഹായിച്ചതായി സംശയിക്കുന്ന ഷാം എല്‍ ഷെയ്ഖ് വിമാനത്താവളത്തിലെ രണ്ടു പേരെ ഈജിപ്ഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ 31 നാണ് ഷാം എല്‍ ഷെയ്ഖ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ വിമാനം തകര്‍ന്നു വീണതായി കണ്ടെത്തുകയുമായിരുന്നു. ദുരന്തത്തില്‍ വിമാനത്തിലെ ഏഴ് ജീവനക്കാരും 17 കുട്ടികളുമടക്കം 224 യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.