ലീലാ മേനോന്റെ ജീവിതകഥ അഭ്രപാളിയിലേക്ക്

 

പ്രശസ്ത പത്രപ്രവര്‍ത്തക ലീല മേനോന്റെ ജീവിതകഥ സിനിമയാകുന്നു. ലീലാ മേനോന്റെ ആത്മകഥയായ നിലയ്ക്കാത്ത സിംഫണിയെ ആസ്പദമാക്കി സേവ്യര്‍ ജെ രചിച്ച വെയിലിലേക്ക് മഴ ചാഞ്ഞുവെന്ന നോവലാണ് സിനിമയാകുന്നത്.

ഡിവൈന്‍ ഫിലിംസും റഷീദ് വയനാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈപ്പിന്‍ മദ്യദുരന്തം, സൂര്യനെല്ലി പീഡനം, അരുവാക്കോട് വേശ്യാഗ്രാമം എന്നിവയെപ്പറ്റിയുള്ള ലീലാ മേനോന്റെ കണ്ടെത്തലുകള്‍ ചിത്രത്തിന്റെ ഹൈലറ്റുകളാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ലീലാമേനോന്റെ കുടുമ്പജീവിതവും, ആക്ടിവിസവും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.