ടിപ്പുസുല്‍ത്താന്‍ വിവാദം; എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഗിരീഷ് കര്‍ണാടിന് കല്‍ബുര്‍ഗിയുടെ അവസ്ഥ ഉണ്ടാകുമെന്ന് വധഭീഷണി

ബംഗളൂരു; വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടാന്‍ പറഞ്ഞ ഗിരീഷ് കര്‍ണാടിന് വധഭീഷണി. എഴുത്തുകാരനും, ജ്ഞാനപീഠ ജേതാവുമായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെയാണ് വധഭീഷണി. നേരത്തെ കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടണമെന്ന് കര്‍ണാട് പറഞ്ഞിരുന്നു. തുടര്‍ന്ന് കെംപഗൗഢക്ക് പകരം ടിപ്പുസുല്‍ത്താനെ ഉയര്‍ത്തിക്കാട്ടി കന്നഡികരെ അപമാനിക്കാനും, പ്രകോപിപ്പിക്കാനും ശ്രമിക്കുകയാണെങ്കില്‍ കല്‍ബുര്‍ഗിക്കുണ്ടായ അതേ അനുഭവം കര്‍ണാടിനും ഉണ്ടാകുമെന്നായിരുന്നു ഭീഷണി.

ഇന്‍ടോളറന്റ് ചന്ദ്ര എന്ന യൂസര്‍നേമുളള അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് വാര്‍ത്തയായതോടെ ഡിലീറ്റ് ചെയ്യപ്പെട്ടു. സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്നും ആവശ്യമെങ്കില്‍ കേസെടുത്ത് അന്വേണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളാണ് ഹിന്ദുവായിരുന്നെങ്കില്‍ ഛത്രപതി ശിവജിക്കെന്ന പോലെയുളള ആദരവ് ടിപ്പുവിനും ലഭിക്കുമായിരുന്നെന്നും കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരുനല്‍കണമെന്നും കര്‍ണാട് പറഞ്ഞത്. പിന്നീട് വിഷയം വിവദമായതോടെ കര്‍ണാട് തന്റെ പരാമര്‍ശങ്ങള്‍ക്ക് മാപ്പുപറഞ്ഞിരുന്നു.

courtesy : southlive.in

© 2025 Live Kerala News. All Rights Reserved.