ഭീമന്‍ മുതലയുമായി മല്‍പ്പിടുത്തത്തിന് ഹൃതിക് റോഷന്‍,മോഹന്‍ജോ ദാരോ ഷൂട്ടിംഗ് ചിത്രങ്ങള്‍ ലീക്ക് ആയി

ഹൃതിക് റോഷന്‍ ചിത്രം മോഹന്‍ജോ ദാരോയുടെ ഷൂട്ടിംഗ് ചിത്രങ്ങള്‍ ലീക്ക് ആയി. ജബല്‍പൂരില്‍ രഹസ്യമായി ചിത്രീകരിച്ച രംഗങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വന്നത്. അശുതോഷ് ഗവാരിക്കറാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഇരുപത് അടി നീളമുള്ള മുതലയുമായി ഹൃതിക് മല്‍പ്പിടുത്തത്തിന് തയ്യാറെടുക്കുന്ന ചിത്രങ്ങളാണ് ലീക്ക് ആയത്. വിഎഫ്ക്‌സ് പിന്തുണയിലാണ് ഈ രംഗം ചിത്രീകരിക്കുന്നത്. നൂറ് കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി ഹൃതിക് റോഷന്‍ അമ്പത് കോടി രൂപാ പ്രതിഫലം വാങ്ങിയിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നഗ്നനായി താരം ചിത്രം അഭിനയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂജാ ഹെഗ്‌ഡെയാണ് നായിക.

© 2025 Live Kerala News. All Rights Reserved.