പെരുമാറ്റച്ചട്ട ലംഘനം: അമിത്ഷാ രാഹുല്‍ ലാലുപ്രസാദ് എന്നിവര്‍ക്ക് നോട്ടീസ്

 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. പ്രഥമിക അന്വേഷണത്തില്‍ ചട്ടലംഘനം നടന്നതായി കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതെതുടര്‍ന്നാണ് തീരുമാനം. ഈ മാസം നാലിന് വൈകീട്ട് മൂന്നുമണിക്ക് മുന്‍പ് മൂന്ന് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണം.

ബിഹാറില്‍ ബിജെപി പരാജയപ്പെട്ടാല്‍ പടക്കം പൊട്ടുക പാക്കിസ്താനിലായിരിക്കുമെന്ന ഷായുടെ പ്രസ്താവന മതപരവും സാമൂഹ്യപരവുമായ വിവേചനങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും വഴിയൊരുക്കുമെന്ന് പോള്‍ പാനല്‍ നിരീക്ഷിച്ചു. ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ബിജെപി തമ്മിലടിപ്പിക്കുകയാണെന്ന പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. അമിത് ഷാ നരഭോജിയാണെന്നും അയാള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നുമായിരുന്നു ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം.

© 2025 Live Kerala News. All Rights Reserved.