കേരള ഹൗസ് ബീഫ് വിവാദം: രാജ്‌നാഥ് സിങ് ഖേദമറിയിക്കും

 

ന്യൂഡല്‍ഹിയിലെ കേരള ഹൗസ് കാന്റീനില്‍ ബീഫ് പരിശോധന നടത്തിയതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേരളത്തെ ഖേദം അറിയിക്കും. സംഭവത്തെക്കുറിച്ച് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അദ്ദേഹം സംസാരിക്കും. സംഭവത്തില്‍ ഡല്‍ഹി പോലീസിന് തെറ്റുപറ്റിയെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി.

ബീഫ് റെയ്ഡില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലീസിനോട് പ്രധാനമന്ത്രി വിശദീകരണം തേടുകയുണ്ടായി. വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രം ഖേദപ്രകടനവുമായി രംഗത്തെത്തിയിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.