ബാങ്കുകളിലെ പലിശ കുറയും… റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചു.

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അരശതമാനം കുറച്ചതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളില്‍ പലിശ നിരക്ക് കുറയും. ഭവന, വാഹന വായ്പകളാണ് കുറയുക. റിസര്‍വ് ബാങ്കിന്റെ വായ്പാ നയ അവലോകനത്തിലാണ് പുതിയ റിപ്പോ നിരക്ക് പ്രഖ്യാപനം. 6.75 ആണ് പുതിയ റിപ്പോ നിരക്ക്.

പൊതുവേ കാല്‍ ശതമാനം റിപ്പോ നിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ അര ശതമാനത്തിന്റെ കുറവിനെ സര്‍പ്രൈസ് മൂവ് എന്നാണ് ദേശിയ അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. നാണയപ്പരുപ്പത്തിലെ മാറ്റവും വര്‍ദ്ധിച്ചുവരുന്ന വിദേശ നിക്ഷേപവും റിപ്പോ നിരക്ക് കുറയ്ക്കാന്‍ ഇടയായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

© 2025 Live Kerala News. All Rights Reserved.