സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തി: മോദി

കാലിഫോര്‍ണിയ: സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തിയാണെന്നും അതിനാല്‍ തന്നെ അതിനോട് വിമുഖത കാട്ടരുതെന്നും ലോകനേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. രാഷ്ട്രീയ നേതാക്കള്‍  സോഷ്യല്‍  മീഡിയയില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല, അത് കൊണ്ട് ഒന്നും നേടാനാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. തെറ്റായ പാതയിലേക്ക് നീങ്ങുന്ന ഭരണകൂടങ്ങളെ നേര്‍വഴിക്ക് നയിക്കാനും, വീണ്ടുമൊരു അവസരം നല്‍കാനും സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കും. ഇതു തന്നെയാണ് നവമാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കാലിഫോര്‍ണിയയിലെ മെന്‍ലോപാര്‍ക്കിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന ചോദ്യോത്തരവേളയിലാണ് വര്‍ത്തമാന കാലത്ത് സാമൂഹിക മാദ്ധ്യമങ്ങള്‍ ചെലുത്തുന്ന പ്രസക്തി പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഒരുമണിക്കൂറിനടുത്ത് നീണ്ടുനിന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി അധിക സമയവും ചെലവഴിച്ചത്.

 

© 2025 Live Kerala News. All Rights Reserved.