പുതിയ ബൈക്കുകള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകളും നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പുതിയ ബൈക്കുകള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകളും നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് കോടതി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ ആരായുന്നത്. ബൈക്കുകളില്‍ ഹെല്‍മറ്റ് ലോക്ക് സംവിധാനം നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജൂലൈ ഒന്നിന് തമിഴ്‌നാട്ടില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് ജൂലൈ മാസത്തില്‍ റോഡപകടങ്ങളിലെ മരണ നിരക്ക് കുത്തനെ താഴ്ന്നിരുന്നു. ജൂണില്‍ അപകട മരണങ്ങള്‍ 582 ആയിരുന്നപ്പോള്‍ ജൂലൈയില്‍ ഇത് 498ലെത്തി. എന്നാല്‍ ആഗസ്തില്‍ ഇത് വീണ്ടും 571 ആയി ഉയര്‍ന്നു. ഹെല്‍മറ്റ് നിര്‍ബന്ധമായി നടപ്പാക്കിയ മാസത്തിലാണ് മരണ നിരക്ക് കുറഞ്ഞതെന്ന് കണക്കുകള്‍ വിശകലനം ചെയ്ത കോടതി നിരീക്ഷിച്ചു.

© 2025 Live Kerala News. All Rights Reserved.