ഈജിപ്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു

കയ്‌റോ: ഈജിപ്തില്‍ സംയുക്തസേന നടത്തിയ ആക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു. സിനായിലും പരിസരപ്രദേശങ്ങളിലുമാണ് സേന ഭീകരരുടെ ഒളിത്താവളങ്ങള്‍ ആക്രമിച്ചത്.

 

ഭീകരരെ തുരത്താനുള്ള ദൃത്യം ഈജിപ്തില്‍ ഉടനീളം ശക്തമാക്കിയിരിക്കുകയാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സമീര്‍ പറഞ്ഞു. ഭീകരവിരുദ്ധ ദൗത്യം തുടങ്ങിയിട്ട് 15 ദിവസമായെന്നും ഇതിനോടകം നൂറിലധികം ഭീകരരെ വകവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.