ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് മഹാത്മാ ഗാന്ധിയുടെ പേരിടും

ന്യൂദല്‍ഹി: തലസ്ഥാനത്തെ ഇന്ദിരാഗാന്ധി  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റിയേക്കും. മഹാത്മാഗാന്ധിയുടെ പേരിട്ടേക്കുമെന്നാണ് സൂചന. വിമാനത്താവളത്തിന്റെ പേര് മാറ്റുന്ന കാര്യം വ്യോമയാന മന്ത്രാലയം പരിശോധിച്ചുവരികയാണ്. നേരത്തെ പാലം വിമാനത്താവളമായിരുന്നു. ’86ലാണ് ഇതിന് ഇന്ദിരാഗാന്ധിയുടെ പേരിട്ടത്. ചണ്ഡീഗഡ്, കൊച്ചി, ഡെറാഡൂണ്‍, ഉദയപ്പൂര്‍ വിമാനത്താവളങ്ങളുടെ പേരുകളും മാറ്റണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. മുന്‍പ്രധാനമന്ത്രിമാരുടെ ചിത്രമുള്ള സ്റ്റാമ്പുകള്‍ ഇനി പുറത്തിറക്കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.