ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം :  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ജേഴ്‌സി അവതരിപ്പിക്കുന്നതിനും ടീം പ്രഖ്യാപിക്കുന്നതിനുമായി തിരുവനന്തപുരത്തെത്തി.

ദുബായില്‍ നിന്നും മുംബൈ വഴി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് സച്ചിന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. സിച്ചിനെ സ്വീകരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീം പ്രതിനിധി മാത്രമാണ് വിമാനത്താവളത്തിലുണ്ടായിരന്നത്.

വിമാനമിറങ്ങയതിന് ശേഷം സച്ചിന്‍ നേരെ താജ് ഹോട്ടലിലേക്ക് പോയി. താജില്‍ നടക്കുന്ന ടീം പ്രഖ്യാപനത്തിനും ജേഴ്‌സി പ്രദര്‍ശനത്തിനും ശേഷം സച്ചിന്‍ മുംബൈയിലേക്ക് മടങ്ങും.

© 2025 Live Kerala News. All Rights Reserved.